ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ഇ ഡി വിവാദത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയുമായി കെ.ടി.ജലീല്‍. ഇഡിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാണക്കാട് കുടുംബത്തിലെ അംഗങ്ങളോടു പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവിടേണ്ടിവരുമെന്ന് കെ.ടി. ജലീല്‍ മുന്നറിയിപ്പു നല്‍കി. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ജലീല്‍ പറഞ്ഞു. മുഈൻ അലിയെ തള്ളി ലീഗ് ചന്ദ്രിക പത്രത്തിന്റെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇഡി നോട്ടിസ് അയച്ചതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ ലീഗിന്റെ ആഭ്യന്തരപ്രശ്നങ്ങളിൽ എത്തിനിൽക്കുന്നത്. ശിഹാബ് തങ്ങളെയല്ല മറിച്ച് കുഞ്ഞാലിക്കുട്ടിയെയാണ് ചോദ്യം ചെയ്യേണ്ടതെന്നു വിഷയത്തിൽ ജലീൽ പ്രതികരിച്ചിരുന്നു.