വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തറ ഗുണ്ടയാണെന്നാക്ഷേപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ആഭാസത്തരം മാത്രം കൈവശമുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തറ ഗുണ്ടയാണ്. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി മറ്റൊരു ശിവന്‍ കുട്ടിയായതുകൊണ്ടാണ് ഇദ്ദേഹത്തെ അംഗീകരിക്കുന്നത്. അന്തസില്ലാത്ത സി പി എമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും സുധാകരന്‍ ആക്ഷേപിച്ചു.