ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ .ടി.ഒ മോഹനന്‍ .സര്‍ക്കാര്‍ ജോലി മാത്രം ആഗ്രഹിക്കുന്നതിനെതിരെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തെയാണ് മേയര്‍ വിമര്‍ശിച്ചത്. എല്‍എല്‍ബി പഠിച്ചിറങ്ങിയ ഉടന്‍ ജഡ്ജി
നാല് ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നതെന്തുകൊണ്ടെന്ന് അഡ്വ. ടിഒ മോഹനന്‍ ചോദിച്ചു.
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മേയര്‍ ജഡ്ജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.