കേരളത്തില്‍ ലോക്ക് അഴിയുന്നൂ…

 

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ഇനി ഇങ്ങനെ…..

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ മാറ്റം.. വാരാന്ത്യ ലോക്ക്ഡൗണ്‍ ഇനി ഞായറാഴ്ച മാത്രമാകും. കടകള്‍ക്ക് ആറ് ദിവസം തുറക്കാമെന്നും കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 വരെയാക്കാനും തീരുമാനമായി. അതേസമയം ഓണവും സ്വാതന്ത്ര്യദിനവും ഞായറാഴ്ച ആയതിനാല്‍ അന്ന് ലോക്ക്ഡൗണുണ്ടാകില്ല.
ആരോഗ്യമന്ത്രി പറഞ്ഞ നിര്‍ണായക ചട്ടങ്ങള്‍ ഇതൊക്കെ..

-നിയന്ത്രണങ്ങള്‍ ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗം വന്നു എന്നതിനെ അടിസ്ഥാനമാക്കി
– ആള്‍ക്കൂട്ട നിരോധനം തുടരും
-കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 20 പേര്‍
– വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍
-പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
– മറ്റിടങ്ങളില്‍ ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം
– സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
– കടകളുടെ പ്രവര്‍ത്തനസമയം 9 മണി വരെ നീട്ടി