മുട്ടില്‍ മരം കൊള്ള, സി.പി.എം സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും പ്രതിചേര്‍ക്കണം

 

മുട്ടില്‍ മരംകൊള്ളക്കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മലപ്പുറം ജില്ലാ സെക്രട്ടറിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി.അബ്ദുള്‍ മജീദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരംമുറിക്കേസ് പ്രതികളില്‍ നിന്ന് സിപിഐ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും എത്ര പണം ലഭിച്ചുവെന്നതിനെക്കുറിച്ചും അന്വേഷണം വേണം. അതിനാല്‍ നീതി പൂര്‍വ്വമായ അന്വേഷണത്തിന് റവന്യൂ വകുപ്പ് സിപിഐ യില്‍ നിന്നും എടുത്ത് മാറ്റി നീതിപൂര്‍വ്വമായ അന്വേഷണത്തിന് മുഖ്യമന്ത്രി വഴിയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ.ഉസ്മാന്‍, പി.എം. അഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.