തലശ്ശേരിയിൽ വീടിന്റെ ടെറസിൽ നിന്നും സൺ ഷെയ്ഡിലേക്ക് വീണ് വയോധികൻ മരിച്ചു.
തലശ്ശേരി കോടിയേരി പപ്പന്റെ പീടിക സുനാമി ക്വാട്ടർസിൽ താമസക്കാരനായ പ്രഭാകരൻ ആണ് മരിച്ചത്. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം.വീട്ടിൽ പ്രഭാകരനും ഭാര്യ പത്മാവാതിയും മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തലശ്ശേരി ഫയർ ഫോഴ്‌സ് ൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കും.