അർജുൻ അയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു

 

കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്വർണ്ണ കടത്ത് കേസ് പ്രതി അർജുൻ അയങ്കിയുടെ സുഹൃത്തായ റമീസ് അപകടത്തിൽ പെട്ടത്.കണ്ണൂർ അഴിക്കോട് വച്ച് റമീസ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിടിച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ രമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.മൂന്നു നിരത്ത് സ്വദേശിയാണ് റമീസ് . ഇയാളുടെ വീട്ടിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ റമീസ് സഹായിച്ചോ എന്നതില്‍ കൃത്യമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടില്ല. റമീസിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.