ഓണ കിറ്റിൽ ക്രീം ബിസ്‌ക്കറ്റ് ഇല്ല

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ഓണക്കിറ്റില്‍ നിന്ന് ക്രീം ബിസ്‌കറ്റ് ഒഴിവാക്കി. 22 കോടി രൂപയുടെ അധികബാധ്യത വരുന്നതിനാലാണ് തീരുമാനം . കുട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ച് മേല്‍ത്തരം ക്രീം ബിസ്‌കറ്റ് നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ 22 കോടിയുടെ അധികബാധ്യത വരുമെന്നതിനാല്‍ ഇത് ഒഴിവാക്കുകയായിരുന്നു.ആദ്യഘട്ടത്തില്‍ 20 മിഠായികള്‍ അടങ്ങിയ ചോക്ലേറ്റ് പൊതി നല്‍കാനായിരുന്നു ആലോചിച്ചത്. ഒരു പൊതിക്ക് 20 രൂപയാവുമെന്നതിനാല്‍ അത് ഒഴിവാക്കി ബിസ്‌കറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അതും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആഗസ്റ്റ് ഒന്ന് മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ആദ്യ ദിവസങ്ങളില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുടമകള്‍ക്കും തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക.