
സംസ്ഥാനത്ത് മദ്യ വില്പനയ്ക്കായുള്ള ബെവ്‌ക്യൂ ആപ്പ് പുനരാരംഭിക്കുന്നു.ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.ആപ്പ് ആരംഭിക്കാൻ എക്സൈസിന്റെ അനുമതി ലഭിച്ചതായാണ് സൂചന.ലോക്ക് ഡൗൺ പിൻവലിച്ചാൽ വലിയ തിരക്ക് ഔട്ട് ലെറ്റുകളിൽ ഉണ്ടാവുന്ന ആശങ്കയികയിലാണ് സർക്കാർ. നിലവിൽ ഔട്ട് ലെറ്റുകൾ അടച്ചിട്ടതോടെ ഇതുവരെ ആയിരം കോടിയുടെ വരുമാന നഷ്ടമുണ്ടായി.2020 മെയ് 20 നാണ് ബെവ്‌ക്യൂ ആപ്പിന് തുടക്കം .തുടക്കത്തിൽ വ്യാപക പരാതികൾ ഉണ്ടായെങ്കിലും പിന്നീട് പരാതികൾ പരിഹരിച്ച് മുന്നോട്ട് പോവുകയായിരുന്നു.