ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നു ദില്ലിയിലേക്കുള്ള ലോഡ് അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്കു അനുവദിക്കുകയായിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണു ഓക്‌സിജന്‍ നിറച്ചു കൊണ്ടു വന്നത്. വാഗണില്‍ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകള്‍ കടന്നു പോകാന്‍ കേരളത്തിലെ ചില റെയില്‍വേ മേല്‍പ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവു തടസമായില്ല. വല്ലാര്‍പാടത്തു വച്ചു ഫയര്‍ ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.