കെആര്‍ ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം.ചെങ്കൊടി പുതപ്പിച്ച് അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്താണ്് ഗൗരിയമ്മക്ക് തലസ്ഥാന നഗരി അര്‍ഹമായ യാത്രയയപ്പ് നല്‍കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള് മുതല്‍ തന്നെ നിരവധി പേരാണ് ഗൗരിയമ്മക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരുടെ നിര തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്.
കര്‍ശന നിയന്ത്രണത്തോടെയും പൊലീസ് പാസ്സ് ഉള്ളവര്ക്കുംം മാത്രമാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം നല്‍കിയിരുന്നതെങ്കിലും അയ്യങ്കാളി ഹാള്‍ നിറഞ്ഞു കവിയുന്ന അവസ്ഥയായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന കെആര്‍ ഗൗരിയമ്മ കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.അയ്യങ്കാളി ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും .