കൊട്ടിയൂർ പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ ടൗണുകളും നാളെ മുതൽ 5 ദിവസത്തേക്ക് അടച്ചിടാൻ സേഫ്റ്റി കമ്മിറ്റി തീരുമാനം. ഇന്ന് ഓൺലൈനായി ചേർന്ന സേഫ്റ്റി കമ്മിറ്റിയിലാണ് തീരുമാനം.

അവശ്യ വസ്തുക്കൾ വിൽക്കുന്ന (അനാദി, പച്ചക്കറി, മത്സ്യം, മാംസം, മിൽമ ബൂത്ത്‌) സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ. ഇവയുടെ പ്രവൃത്തി സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായി പുന:ക്രമീകരിച്ചു.

മാസ്ക്ക് കൃത്യമായി ധരിക്കാത്തവരുടെയും, ക്വാറന്റൈൻ ലംഘിക്കുന്നവരുടെയും, അനാവശ്യമായി ടൗണിൽ കറങ്ങി നടക്കുന്നവരുടെയും പേരിൽ കർശന നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അഭ്യർത്ഥിച്ചു.