
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൈലാസ രാജ്യം. ഇന്ത്യക്കാര്‍ക്ക് തന്റെ രാജ്യത്ത് വിലക്കേർപ്പെടുത്തിയെന്ന് പ്രഖ്യാപിക്കുകയാണ് ആള്‍ദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇന്ത്യയെ കൂടാതെ ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കൈലാസയിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.