അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി കെഎം ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരായി.കോഴിക്കോട് വിജിലന്‍സ് ഓഫീസിലാണ് ഹാജരായത്.വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെ.എം.ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.

പണത്തിന്റെ രേഖകള്‍ കയ്യിലുണ്ടെന്നാണ് റെയ്ഡ് കഴിഞ്ഞയുടന്‍ ഷാജി പറഞ്ഞത്. എന്നാല്‍, രേഖകള്‍ കയ്യിലുണ്ടെങ്കില്‍ എന്തുകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അത് ഹാജരാക്കിയില്ലെന്ന് വിജിലന്‍സ് ചോദിച്ചു. ചോദ്യം ചെയ്യാനുള്ള നോട്ടീസ് നല്‍കാന്‍ പോലും അദ്ദേഹത്തെ കണ്ടുകിട്ടുന്നില്ലെന്നും വിജിലന്‍സ് പറയുന്നു. കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെ കണക്കും സ്വര്‍ണത്തിന്റെ ഉറവിടവും വിജിലന്‍സിന് മുമ്പാകെ കെ.എം.ഷാജിക്ക് കാണിക്കേണ്ടി വരും.പണവും സ്വര്‍ണവും അനധികൃത സ്വത്തില്‍ പെട്ടതാണോ അല്ലയോ എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകും.
ഏപ്രില്‍ 12-ന് നടത്തിയ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ് അരക്കോടി രൂപ കണ്ടെത്തിയത്. പരിശോധനയില്‍ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളും പിടിച്ചെടുത്തിരുന്നു. 50 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന.