
കണ്ണൂർ : മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് പക പോക്കുകയാണെന്ന് കെ.എം. ഷാജി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും തന്നെ പൂട്ടാന്‍ പിണറായിക്ക് കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.
കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇന്നലെ ഏഴ് മണിക്കാണ് കെ.എം. ഷാജിയുടെ വീടുകളില്‍ പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തരമായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു പരിശോധന.