തിരുവനന്തപുരം : മന്ത്രി കെ ടി ജലീൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.കെ ബാലൻ. കീഴ്കോടതിയിൽ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ രാജി വയ്ക്കേണ്ടതില്ല. ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.