കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ ബാലുശ്ശേരിയിലും സംഘർഷം. ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. പുലർച്ചെ 2.30ഓടെയാണ് സംഭവമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഇന്നലെ രാത്രി എൽഡിഎഫ് – യുഡിഎഫ് സംഘർഷമുണ്ടായിരുന്നു.ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്‍റെ വീടിന് നേരെ കല്ലേറും ഉണ്ടായി. ഇയാളുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന്‍റെ തുടർച്ചയായിട്ടാണ് ബാലുശ്ശേരിയിലും സംഘർഷം ഉണ്ടായതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. യുഡിഎഫ് കരുമലയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.

സംഘർഷത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടർച്ചയോണമെന്നാണ് പുലർച്ചെ കോൺഗ്രസ് ഓഫീസിന് തീയിട്ടത്. സ്ഥലത്ത് വലിയ രീതിയിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന്‍റെ തുടർച്ചയായിട്ടാണ് ബാലുശ്ശേരിയിലും സംഘർഷം ഉണ്ടായതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. യുഡിഎഫ് കരുമലയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.സംഘർഷത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടർച്ചയോണമെന്നാണ് പുലർച്ചെ കോൺഗ്രസ് ഓഫീസിന് തീയിട്ടത്. സ്ഥലത്ത് വലിയ രീതിയിൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.