
തിരുവനന്തപുരം : കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കരാര്‍ രൂപപ്പെട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കൃത്യമായ അന്വേഷണം നടത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതികള്‍ കണ്ടെത്താനാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.