പെരിയ ഇരട്ടക്കൊലപാതകക്കേസ് ;പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യുന്നു

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

പെരിയ ഇരട്ട കൊലപാതകക്കേസിൽ പ്രതികളെ സിബിഐ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെയ്യുന്നു. അന്വേഷണസംഘ തലവൻ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. റിമാൻഡിലുള്ള 11 പേരെയും സംഘം ചോദ്യം ചെയ്യുന്നത് .പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം എറണാകുളം സിബിഐ കോടതി അനുമതി നൽകിയിരുന്നു. മുഴുവൻ പ്രതികളേയും ചോദ്യം ചെയ്യുന്നതിനാൽ കൂടുതൽ ദിവസമെടുത്താവും സിബിഐ ചോദ്യം ചെയ്യൽ പൂർത്തിയാക്കുക.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ആദ്യംതന്നെ പ്രതിചേര്‍ക്കപ്പെട്ടവരാണ് ഇവരെല്ലാം. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.