
അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.