മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താന് കൊവിഡ് ബാധ. കഴിഞ്ഞ ദിവസമാണ് സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിതീകരിച്ചത്. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും കോവിഡ് പോസിറ്റീവ് ആയത് . ഇരുവരും അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ടീമിനു വേണ്ടി കളിച്ചിരുന്നു.“നേരിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഞാൻ സ്വയം ക്വാറൻ്റീനിലായി. വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ടെസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.”- യൂസുഫ് പത്താൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
