തൃശ്ശൂർ : കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് നടനും തൃശ്ശൂർ ബി ജെ പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തത്. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങി വെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.