വീണ്ടും ആശങ്ക പടര്‍ത്തി കൊവിഡ്: കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്ക്

രാജ്യത്ത് വീണ്ടും ആശങ്ക പടര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്തെ പത്ത് ജില്ലകളില്‍ രോഗവ്യാപനം ഉയരുന്നു എന്നാണ് കണക്കുകള്‍. 24 മണിക്കൂറിനിടെ 59,118 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 257 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ഇത്. മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളില്‍ ഏപ്രില്‍ 4 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.പഞ്ചാബ് ,കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഉയരുന്നുണ്ട്.


ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. 24 മണിക്കൂറിനിടെ 32,987 പേരാണ് രോഗമുക്തി നേടിയത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബംഗുളൂരൂവില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.രാജ്യത്ത് ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5 കോടി 55 ലക്ഷം കടന്നു.