കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴി തിരിച്ചു വിടാന്‍ ഇ.ഡി ശ്രമിച്ചുവെന്നും വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷന്‍. സ്വപ്നയുടെ ശബ്ദ രേഖകയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രതികള്‍ക്കുമേലുള്ള സമ്മര്‍ദ്ദം ,അതിന് പിന്നില്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളെല്ലാം കമ്മീഷന്‍ പരിഗണയ്ക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്.