കേരളത്തിൽ ബിജെപി വളരാത്തത് എന്തെന്ന ചോദ്യത്തിന് ഉത്തരവുമായി ഓ.രാജഗോപാല്‍

തിരുവനന്തപുരം : എന്തുകൊണ്ട് കേരളത്തിൽ ബി ജെ പി വളരുന്നില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി ഓ.രാജഗോപാല്‍. കേരളത്തിൽ സാക്ഷരതയുണ്ടെന്നും അവർ ചിന്തിക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് ഒരു കാരണമെന്നും ഒ.രാജഗോപാൽ പറഞ്ഞു. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്.

അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാൻ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ, ക്രമാനുഗതമായി വളർച്ച കൈവരിക്കുന്നുണ്ട്യെന്നും രാജഗോപാൽ പറഞ്ഞു.