ജയലളിതയായി അതിശയിപ്പിച്ച് കങ്കണ റണൗത്ത്; ‘തലൈവി’ ട്രെയ്‌ലര്‍ പുറത്ത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം തലൈവിയുടെ ട്രെയ്‌ലര്‍ പുറത്ത്. കങ്കണ റണൗത്താണ് ചിത്രത്തില്‍ ജയലളിതയായെത്തുന്നത്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

എ എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രില്‍ 23 മുതല്‍ തലൈവി പ്രദര്‍ശനത്തിനെത്തും. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

നടിയായും മുഖ്യമന്ത്രിയുമായുള്ള ജയലളിതയുടെ ജീവിതമാണ് ചിത്രത്തിൽ. ഇതിനോടകം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ട്രെയ്‌ലര്‍.