
കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി. സർക്കാറാണ് ഇക്കാര്യങ്ങളിൽ മുൻഗണനകൾ തീരുമാനിക്കേണ്ടതെന്നും സാമ്പത്തിക കാര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്എന്നും കോടതി. മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹരജി തീർപ്പാക്കി. ലോക്ഡൗൺ കാലത്തെ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടണമെന്ന ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി. ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.