
കൊച്ചി : മരടിലെ ഫ്ലാറ്റ് പൊളിക്കലിനെ ആസ്പദമാക്കി ഒരുക്കുന്ന മരട് 357 സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു. നാലാഴ്ചത്തേക്കാണ് പ്രദര്‍ശനം തടഞ്ഞത്. ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നടപടി.
ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ഒരുക്കുന്നതെന്നും, കോടതിയിൽ നിൽക്കുന്ന കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടാകാട്ടി സിർമ്മാതാക്കൾ കേന്ദ്ര സർക്കാറിന് പരാതി നൽകിയിരുന്നു. ഇതില്‍ തീരുമാനം വരും വരെയാണ് പ്രദര്‍ശനം തടഞ്ഞത്.