ഫഹദ് ഫാസിൽ നായകനായി എത്തുന്ന “ഇരുൾ” സിനിമയുടെ ട്രെയിലർ പുറത്ത്. സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരും ഒന്നിക്കുന്ന ചിത്രം ത്രില്ലർ മോഡിലാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന സീരിയൽ കില്ലറുമായി ബന്ധപ്പെട്ടാണ് കഥാഗതി. ചിത്രം ഏപ്രിൽ 2ന് നെറ്റ്ഫ്ലികിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും. ഡാർക്ക് മോഡിൽ ത്രില്ലിംഗ് സ്വഭാവമുള്ള ട്രെയിലർ സിനിമയുടെ മൂഡിനെപ്പറ്റി വ്യക്തത നൽകുന്നുണ്ട്.