സർക്കാർ ആശുപത്രി വളപ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചെടുത്ത് തെരുവ് നായ. ഒഡിഷയിലാണ് സംഭവം. ഒഡീഷ ഭദ്രകിലെ സർക്കാർ ആശുപത്രിക്ക് സമീപത്തു നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. കുഞ്ഞിന്‍റെ മൃതദേഹവുമായി നായകൾ ഓടുന്നതും ആളുകൾ പിന്തുടരന്നതും ദൃശ്യങ്ങളിൽ കാണാം.

ഭദ്രക് ജില്ല ഹെഡ്ക്വാര്‍ട്ടർ ഗവ.ഹോസ്പിറ്റലിൽ ആണ് സംഭവം. നവജാത ശിശുവിന്‍റെ ശരീരവും കടിച്ച് പിടിച്ച് ഒരു തെരുവ് നായ ആശുപത്രി വളപ്പിൽ ഓടുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ പിന്തുടർന്ന് ഒച്ച വച്ചതോടെ നായ, മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. ഒരു പെൺകുഞ്ഞായിരുന്നു ഇതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട്. കുഞ്ഞ് ജീവനോടെയുണ്ടാകും എന്നാണ് കരുതിയതെന്നും ചിലർ പറയുന്നു.