ബ്രാന്‍ഡ് അംബാസഡറായി കാജല്‍ അഗര്‍വാള്‍

നടി കാജല്‍ അഗര്‍വാള്‍ ‘പിരാമല്‍ ലാക്ടോ കലാമൈന്‍’ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു. പിരാമല്‍ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഡിവിഷന്റെ പ്രധാന ചര്‍മ സംരക്ഷണ ബ്രാന്‍ഡാണ് ലാക്ടോ കലാമൈന്‍.

ലാക്ടോ കലാമൈന്‍ നല്‍കുന്ന സവിശേഷമായ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് പിരാമല്‍ ഫാര്‍മ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ നന്ദിനി പിരാമല്‍ പറഞ്ഞു. ചര്‍മസംരക്ഷണ വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പിരാമലിന്റെ ലാക്ടോ കലാമൈന്‍ തയ്യാറെടുക്കുകയാണെന്നും നന്ദിനി പിരാമല്‍ കൂട്ടിച്ചേര്‍ത്തു.

ഓയില്‍ കണ്‍ട്രോള്‍ ലോഷനുകള്‍, സണ്‍സ്‌ക്രീന്‍, ഫെയ്സ് വാഷ്, ഫേഷ്യല്‍ വൈപ്പുകള്‍ തുടങ്ങി ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി പിരാമലിന്റെ ലാക്ടോ കലാമൈന്‍ ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്നു. അധികം എണ്ണ ആഗിരണം ചെയ്യുന്നതിനൊപ്പം മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വരണ്ട ചര്‍മം, കറുത്ത പാടുകള്‍ എന്നിവ പോലുള്ള എണ്ണമയമുള്ള ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ തടയാനും സഹായിക്കുന്നതാണ് ഈ ബ്രാന്‍ഡിലെത്തുന്ന ഉത്പന്നങ്ങള്‍.