
കേരളാ കോണ്‍ഗ്രസ്(എം) വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. പി ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ശരിവച്ച ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചിന്റെ ഉത്തരവിനെതിരെയായിരുന്നു ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സമതിയിലെ ഭൂരിപക്ഷം അംഗങ്ങളും തനിക്കൊപ്പമായിരുന്നുവെന്നും എന്നാല്‍ ഇതിന്റെ രേഖകള്‍ പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭൂരിപക്ഷം അംഗങ്ങളും തയ്യാറായില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ വാദം.