തുടര്‍ച്ചയായ നാലു ദിവസം ബാങ്ക് അവധി

ഇന്ന് മുതൽ തുടർച്ചയായ നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്ന് രണ്ടാം ശനിയാഴ്ചയും 14 ഞായറാഴ്ചയും ആയതിനാല്‍ ബാങ്കുകൾക്ക് അവധിയാണ്. 15നും 16നും ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആ രണ്ട് ദിവസവും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ജീവനക്കാരുടെ സംഘടനകളെല്ലാം ഈ പണിമുടക്കിന്‍റെ ഭാഗമാകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് പണിമുടക്ക്. അവധിയും പണിമുടക്കും എല്ലാമായതിനാല്‍ എ.ടി.എമ്മുകളിലും പണം തീർന്നുപോകുമോ എന്ന ആശങ്കയിലാണ് സാധാരണ ജനങ്ങള്‍.