കോൺഗ്രസിൽ നിന്ന് രാജിവെച്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. നേമത്ത് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് ഏഴിനാണ് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജി വെച്ചത്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. വിജയൻ തോമസ് പാർട്ടിയിൽ ചേർന്നത് ബിജെപിക്ക് വലിയ നേട്ടമാണെന്നും തിരഞ്ഞെടുപ്പിൽ കേരളത്തിൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ടതിനു പിന്നാലെ വിജയൻ തോമസ് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.