എല്ലാ സീറ്റിലും LDF വിജയിക്കുമെന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ ; എംവി ജയരാജൻ

കണ്ണൂർ ജില്ലയിലെ എല്ലാ സീറ്റിലും LDF വിജയിക്കുമെന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ എന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.തുടർ ഭരണം വേണമെന്ന ആഗ്രഹം എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ട്.
യു ഡി എഫിൻ്റെ തകർച്ച ഈ തിരഞ്ഞെടുപ്പോടെ പൂർത്തിയാകും.കോൺഗ്രസിൻ്റെ അന്ത്യകൂദാശയാകും തിരഞ്ഞെടുപ്പ്.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

പി സി ചാക്കോയുടെ പ്രതികരണം അതാണ് കാണുന്നത്.ജയരാജൻമാർ മത്സരിക്കാത്തത് എന്ത് കൊണ്ട് എന്നതിൻ്റെ ഉത്തരമാണ് ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടിക.കണ്ണൂരിൽ മൂന്ന് ജയരാജൻമാരും സ്ഥാനാർത്ഥിയല്ല .പുതുമുഖങ്ങളെ കൊണ്ട് വരണം എന്നാണ് പാർട്ടി നിശ്ചയിച്ചത്.എംഎൽഎ, മന്ത്രി എന്നത് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം.സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ ചില അഭിപ്രായങ്ങൾ ഉയരുക സ്വാഭാവികമെന്നും കണ്ണൂരിൽ മാധ്യമങ്ങളെ കാണവേ എം.വി ജയരാജൻ പറഞ്ഞു