സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത് ചിലരെ ഒഴിവാക്കിയതാനന്നുള്ള ആരോപണം ജനങ്ങൾ നിരാകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രാദേശിക കമ്മിറ്റികളുമായി ചർച്ച ചെയ്താണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ താത്പര്യങ്ങൾക്ക് സഹായകമായ പൊതു മാനദണ്ഡങ്ങളാണ് സ്ഥാനാർഥി നിർണയത്തിൽ പാർട്ടി സ്വീകരിക്കുന്നത്. കേരള കോൺഗ്രസിന് അമിതമായി പരിഗണന നൽകുന്നുവെന്ന ആരോപണങ്ങളെയും വിജയരാഘവൻ തള്ളി. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോൺഗ്രസിന് പതിനഞ്ചു സീറ്റുകളാണ് നൽകിയത്. ഞങ്ങൾ അവർക്ക് 13 സീറ്റുകളാണ് നൽകിയത്. ഒറ്റപ്പെട്ട ചില നേതാക്കൾ മാത്രമാണ് മറുഭാഗത്തേക്ക് പോയത്. വളരെ ഐക്യത്തോടെയാണ് തങ്ങൾ തീരുമാനമെടുത്തത് എന്നും എ. വിജയരാഘവൻ.
