ലാവ്‌ലിൻ കേസിൽ നിർണ്ണായക ഇടപെടലുമായി ഇ.ഡി

കിഫ്ബിക്ക് പിന്നാലെ ലാവ്ലിൻ കേസിലും നിർണ്ണായക ഇടപെടലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ക്രൈം മാസിക എഡിറ്റർ ടി. പി നന്ദകുമാർ ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസിൽ നൽകിയ പരാതിയിലാണ് നടപടി. തെളിവുകൾ സമർപ്പിക്കാൻ നാളെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ നന്ദകുമാറിനു നിർദ്ദേശം നൽകി. 2006 ലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പടെയുള്ള നേതാക്കളുടെ നികുതി വെട്ടിപ്പിനെതിരെ നന്ദകുമാർ പരാതി നൽകിയത്.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് ഇ.ഡിയുടെ അപ്രതീക്ഷിത നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് ഏപ്രിൽ 6നു സുപ്രീംകോടതി പരിഗണിക്കുക.