ഇന്ധന വില വീണ്ടും കൂട്ടി

മൂന്നുദിവസങ്ങൾക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലാണ്. നവംബര്‍ 19ന് ശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്.