വാസ്‌കോ: കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ അവസാന മത്സരത്തിന് ഇന്ന് ഇറങ്ങും. നാലാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ജയിച്ച് കയറാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നോക്കൗട്ട് സാധ്യതകളെ അത് അസ്വസ്ഥപ്പെടുത്തും. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ സമനില പിടിച്ചാല്‍ പോലും നോര്‍ത്ത് ഈസ്റ്റിന് നോക്കൗട്ട് ഉറപ്പിക്കാം.