ബി എം എസ് മാർച്ചിൽ സംഘർഷം ;വനിതാ പ്രവർത്തകരെ അടക്കം പോലീസ് അറസ്റ്റു ചെയ്തു നീക്കി

കണ്ണൂർ പള്ളിക്കുന്ന് ജ്യോതിഷ് ഐ കെയർ ലെ ജീവനക്കാരെ അനധികൃതമായി പിരിച്ചു വിട്ടു എന്നാരോപിച്ച് ജീവനക്കാർ നടത്തുന്ന സമരം 57 ആം ദിവസത്തിലേക്ക് കടന്നിരിക്കെ സമരത്തിന് ഐഖ്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബി എം എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജ്യോതിഷ് ഐ കെയർ ലേക്ക് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.പ്രവേശന കവാടം മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതേ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. ശേഷം ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഏറെ നേരം ഗതാഗതം തടസപെട്ടു. റോഡ് ഉപരോദിച്ച വനിതാ പ്രവർത്തകരെ അടക്കം പോലീസ് അറസ്റ്റുചെയ്തു നീക്കി. ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി എം വേണുഗോപാൽ,കെ ജെ ബാബു,വനജ രാഘവൻ,കൃഷ്ണപ്രഭ,കെ കെ ശ്രീജിത്ത് ,ലസിത പാലക്കൽ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

കോവിഡ് കാലത്ത് യാതൊരു മുന്നറിയിപ്പുമില്ലാതെ വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കരെ സ്ഥാപനത്തിൽ നിന്നും പിരിച്ചു വിട്ടു എന്നാണ് ആരോപണമുയരുന്നത്. ഇതേ തുടർന്നാണ് ജീവനക്കാർ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങിയത്. 17 ഓളം ജീവനക്കാർക്കാണ് ഇതോടെ ജോലി നഷ്ടമായത്.സ്ഥിരം ജോലിക്കാരായിരുന്ന ജീവനക്കാർ കരാർ അടിസ്ഥാനത്തിലേക്ക് നീക്കിയെന്നും പരാതിയുണ്ട്. പത്ത് തവണ മാനേജ്‍മെന്റ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പരാജയ പെട്ട് എന്നാണ് ജീവനക്കാർ പറയുന്നത്.