യുവതി‍യെ തട്ടിക്കൊണ്ടു പോ‍യി

ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതി‍യെ തട്ടിക്കൊണ്ടു പോ‍യി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വര്‍ണക്കടത്ത് സംഘമാകാം സംഭവത്തിന് പിന്നില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നാലു ദിവസംമുമ്പാണ് ബിന്ദു ദുബൈയില്‍ നിന്ന് ബിന്ദു നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ യുവതി നിരീക്ഷണത്തില്‍ ആയിരുന്നു. കൊടുവള്ളിയില്‍ നിന്നുള്ള ആള്‍ പല തവണ വീട്ടിലെത്തി സ്വര്‍ണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വര്‍ണം തന്‍റെ കൈവശമില്ലെന്ന് ബിന്ദു അറിയിച്ചതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.