തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന. സമരക്കാര്‍ക്ക് കത്തുമായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് എത്തിയെന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ഥി ലയ രാജേഷ് പറഞ്ഞു.
സിപിഒ ഉദ്യോഗാര്‍ഥികളോടാണ് ചര്‍ച്ചയ്ക്ക് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് സൂചന. അതേസമയം, കത്തിന്റെ ഉള്ളടക്കം എന്തെന്ന് വ്യക്തമല്ലെന്നും ചര്‍ച്ചയ്ക്കായുള്ള സര്‍ക്കാരിന്റെ ക്ഷണമാണെന്ന് പ്രതീക്ഷിക്കുന്നതായും ലയ പറഞ്ഞു.