സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറും സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായിരുന്ന എം.ടി സുലേഖ രംഗത്ത്. മകനും എം.എല്‍.എയുമായ കെ.എസ് ശബരീനാഥിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ തന്റെ നിയമനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുകയാണെന്നും സുലേഖ ഫേസ്ബുക്കിലൂടെ പറഞ്ഞു.
https://www.facebook.com/sulekha.mt/posts/3776312472487753
പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ എസ് ശബരീനാഥിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമരം തുടരുന്ന പശ്ചാത്തലത്തിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ സുലേഖയുടെ നിയമനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെയാണ് സുലേഖ വിശദീകരണവുമായി രംഗത്തെത്തിയത്.
എതിരാളികളെ അപമാനിക്കാന്‍ അവരുടെ വീട്ടിലുള്ളവരെക്കുറിച്ച് ഏതു കള്ളവും പ്രചരിപ്പിക്കുന്ന ഈ പതിവ് അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വം തന്നെ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അണികളെക്കാളും യുവജന നേതാക്കളെക്കാളും പക്വത ഞാന്‍ അവരില്‍ പ്രതീക്ഷിക്കുന്നു, ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല എന്ന് പ്രവര്‍ത്തകരെ പറഞ്ഞു മനസ്സിലാക്കണമെന്നും സുലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു