തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിംകുമാർ. കോൺഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഐഎഫ്എഫ്‌കെയിൽ തിരി തെളിയിക്കാൻ തന്നെ ക്ഷണിക്കാതിരുന്നത്. തിരി തെളിയിക്കാൻ താനാണ് ഏറ്റവും യോഗ്യനെന്നും സലിം കുമാർ പറഞ്ഞു. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.