സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

കേരളത്തിൽ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.  കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ചോദിച്ചു. പ്രവര്‍ത്തനമെന്നും വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം എന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍, കേന്ദ്ര പ്രതിനിധി, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലെ വേഗതക്കുറവ് ചര്‍ച്ചയായി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ പാര്‍ട്ടിക്ക് എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ചോദിച്ചു.