എകെജി സ്മൃതി മ്യൂസിയത്തിന് മുഖ്യമന്ത്രി ശിലയിട്ടു

ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ത്തി​നൊ​പ്പം എ​കെ​ജി​യും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കി​യ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​വും ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ല്‍ ജാ​തീ​യ​മാ​യ വേ​ര്‍​തി​രി​വ് ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പെ​ര​ള​ശേ​രി​യി​ലെ പ​ള്ളി​യ​ത്ത് എ.​കെ​.ജി സ്മൃ​തി മ്യൂ​സി​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ നേ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ല്‍ മാ​ത്ര​മാ​ണ് എ​ന്ന നി​ഗ​മ​നം ശ​രി​യ​ല്ലെ​ന്നും ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി​രു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പി​ന്നീ​ട് അ​തി​ന​നു​സ​രി​ച്ച മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ക്രേ​രി വി​ല്ലേ​ജി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത 3.21 ഏ​ക്ക​റി​ലാ​ണ് മ്യൂ​സി​യം നി​ര്‍​മി​ക്കു​ന്ന​ത്.