കണ്ണൂര്‍ ഗവ.ഐ.ടി.ഐയില്‍ ജില്ലാ തൊഴില്‍ മേള 16 ന്

കേരളാ വ്യവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ. ഐ ടി ഐ യില്‍ 16 ന് ജില്ലാ തൊഴില്‍ മേള നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് പി പി ദിവ്യ രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യും.

പ്രശസ്തമായ എം എന്‍ സികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള നിരവധി കമ്ബനികളും തൊഴില്‍ മേളയില്‍ പങ്കെടുക്കും. ജില്ലയിലെ സര്‍ക്കാര്‍ – സ്വകാര്യ ഐടിഐകളില്‍ നിന്നും പഠിച്ചിറങ്ങിയ ട്രെയിനികള്‍ക്കാണ് മേള പ്രയോജനമാവുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പങ്കെടുക്കിന്‍ താല്‍പര്യമുള്ളവര്‍ക്ക് www.spectrum Jobs .Org എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്കണ്ണൂര്‍ ഗവ. ഐ ടി ഐ പ്രിന്‍സിപ്പാള്‍ ടി മനോജ് കുമാര്‍, മുഹമ്മദ് അഷ്റഫ്, പ്രമോദ് കളത്തില്‍ , എം പവിത്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.