കാന്തമായി മാറാൻ 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങി 12 വയസുകാരന്‍ : ഒടുവിൽ സംഭവിച്ചത്

സ്വയം കാന്തമായി മാറാൻ 12 വയസുകാരന്‍ വിഴുകിയത് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങി 12 വയസുകാരന്‍. റൈലി മോറിസണ്‍ എന്ന കുട്ടിയാണ് 54 കാന്ത ഗോളങ്ങള്‍ വിഴുങ്ങിയത്. രണ്ട് തവണയായാണ് കാന്തങ്ങൾ വിഴുങ്ങിയത്. വയറില്‍ അസ്വസ്ഥത അനുഭവപ്പെട്ട റൈലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സ് റേ കണ്ട് ഡോക്ടര്‍മാര്‍ തന്നെ അമ്പരന്നു. ചെറിയ കാന്ത ഗോളങ്ങള്‍ റൈലിയുടെ വയറില്‍ തങ്ങി നില്‍പ്പുണ്ടായിരുന്നു. കുട്ടിയുടെ അവയവങ്ങളെ കാന്തങ്ങള്‍ ബാധിക്കുമെന്ന് കരുതി ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് തന്നെ സര്‍ജറി നടത്തി. ആറ് മണിക്കൂര്‍ എടുത്താണ് എല്ലാ കാന്തങ്ങളും വയറില്‍ നിന്ന് എടുത്ത് മാറ്റിയത്.