പണം വാങ്ങി വഞ്ചിച്ചു : സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി : ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റിന്റെ നടപടി.പെരുമ്പാവൂർ സ്വദേശി ഷിയാസാണ് നടിക്കെതിരെ പരാതി നൽകിയത്. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.