പ്രതിരോധ പ്രവർത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്തത്; മുഖ്യമന്ത്രി

പ്രതിരോധ പ്രവർത്തനം ശക്തമായതിനാലാണ് രോഗം ഇനിയും ബാധിക്കാത്തയാളുകൾ കേരളത്തിലുള്ളത്. മികച്ച ജാ​ഗ്രതയാണ് നാം പുലർത്തിയത്. അതുകൊണ്ട് കേരളത്തിൽ രോ​​ഗവ്യാപനം കുറവായത്. കേരളത്തിൽ മരണനിക്ക് കുറയ്ക്കാനും സാധിച്ചു. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ഇത് കൂടുതൽ ജാ​ഗ്രത പുലർത്തണം എന്നതിന്റെ സൂചനയാണ്.

ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നീ കൊവിഡ് പ്രോട്ടോകോളുകൾ തുടരണം. മികച്ച ചികിത്സ കേരളത്തിൽ ലഭ്യമാക്കാൻ സാധിച്ചു. അതുകൊണ്ട് മരണനിരക്ക് വർധിക്കാതെ പിടിച്ചുനിർത്താൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.